ചർമ്മപ്രശ്നങ്ങൾക്കെല്ലാം ഒരൊറ്റ മരുന്ന്: മഞ്ഞളും തേനും മാജിക്
ചർമത്തിലെ ചുവന്ന പാട്, മുഖക്കുരു, ചർമത്തിനു ചൊറിച്ചിൽ എന്നിവയുള്ളവർക്ക് തീർച്ചയായും പരീക്ഷിക്കാൻ കഴിയുന്നൊരു ഫെയ്സ്പായ്ക്കാണ് മഞ്ഞൾ- തേൻ ഫെയ്സ്പായ്ക്ക്
ഒരു സ്പൂൺ തേനിൽ ഒരു സ്പൂൺ മഞ്ഞൾ ചേർത്ത് മിശ്രിതമാക്കുക
ശേഷം ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം
തണുപ്പു കാലത്ത് ചുണ്ടുകൾ വിണ്ടുകീറുന്ന പ്രശ്നമുള്ളവർക്കും ഒരു ലിപ്ബാം പോലെ ഈ മിശ്രിതം ചുണ്ടിൽ പുരട്ടാം
ചുണ്ടിൽ ഇതു പുരട്ടി അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം
തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ശൈത്യകാലത്തുണ്ടാകുന്ന മുഖക്കുരുവിൽ നിന്ന് മോചനം നൽകും
മഞ്ഞൾ മുഖത്തിന്റെ വീക്കം കുറയാനും തിളക്കമുള്ള ചർമമുണ്ടാകാനും സഹായിക്കും