മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ച് ഒരു ഓംലെറ്റ് തയ്യാറാക്കി നോക്കൂ

ചിത്രം: ഫ്രീപിക്

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം ഒലിവെണ്ണ ഒഴിച്ചു ചൂടാക്കുക. സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതു ചേർത്തിളക്കുക

ചിത്രം: ഫ്രീപിക്

പച്ചയും, ചുവപ്പും നിറത്തിലുള്ള ക്യാപ്സിക്കം നീളത്തിൽ അരിഞ്ഞത് ചേർത്തു വഴറ്റുക

ചിത്രം: ഫ്രീപിക്

ഇവ വെന്തു വരുമ്പോൾ കഴുകി വൃത്തിയാക്കിയ കൂണിനൊപ്പം ആവശ്യത്തിന് ഉപ്പ് എരിവിനനുസരിച്ച് കുരുമുളകുപൊടി എന്നിവ ചേർത്തു വേവിച്ച് അടുപ്പിൽ നിന്നും മാറ്റാം

ചിത്രം: ഫ്രീപിക്

മറ്റൊരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കുക

ചിത്രം: ഫ്രീപിക്

രണ്ടോ മൂന്നോ മുട്ട പൊട്ടിച്ച് വെള്ള മാത്രം എടുത്ത് അൽപ്പം ഉപ്പും, കുരുമുളകുപൊടിയും ചേർത്തിളക്കുക

ചിത്രം: ഫ്രീപിക്

ചൂടായ പാനിലേയ്ക്ക് ഇത് ഒഴിച്ച് ഇരുവശങ്ങളും വേവിക്കുക

ചിത്രം: ഫ്രീപിക്

മുകളിലായി തയ്യാറാക്കിയ പച്ചക്കറികൾ കൂടി വെച്ച് വേവിക്കുക. ശേഷം ചൂടോടെ കഴിക്കാം

ചിത്രം: ഫ്രീപിക്