മുടി നരച്ചെന്ന് ആരും അറിയില്ല; ഈ പൊടിക്കൈ അറിഞ്ഞിരിക്കൂ

മുടിയിഴകൾക്ക് നല്ല കറുത്ത നിറം നൽകാന്‍ വീട്ടിൽ ചെയ്യാവുന്ന ഒരു പൊടിക്കൈ പരിചയപ്പെടാം

കറിവേപ്പിലയും മാതളനാരങ്ങയുടെ തൊലിയും ആവശ്യത്തിനെടുത്ത് നല്ലതുപോലെ വെയിലത്ത് വച്ച് ഉണക്കണം

ശേഷം നന്നായി പെടിച്ചെടുക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വച്ച് ഈ പൊടി അതിലേക്ക് ചേർത്ത് ഇളക്കുക

ചെറുതായി ചൂടായതിനു ശേഷം അതിലേക്ക് മെലാഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്തിളക്കാം

ശേഷം തീ കെടുത്തി തണുപ്പിക്കാൻ വയ്ക്കണം. തണുത്തശേഷം ഈ പൊടി ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം

ആവശ്യമുള്ളപ്പോൾ കുറച്ചു പൊടിയും തേയിലവെള്ളവും ചേർത്ത് യോജിപ്പിച്ച ശേഷം തലയിൽ തേയ്ക്കാം

മുടിയുടെ നരയുള്ള ഭാഗത്ത് വേണം കൂടുതൽ പുരട്ടാൻ. 30 മിനിട്ട് വച്ചശേഷം താളി ഉപയോഗിച്ച് മുടി കഴുകി കളയുക

Photo Source: Frerepik