ക്രിസ്പി പൂരിക്ക് ഇനി കുറച്ച് എണ്ണ മതി, മാവ് ഇങ്ങനെ കുഴയ്ക്കൂ

കുറഞ്ഞ എണ്ണയിൽ അതേ രുചിയോടെയും മൊരിവോടെയും പൂരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം

ഒരു കപ്പ് വേവിച്ച ചോറിലേയ്ക്ക് രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം

ഇതിലേയ്ക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയെടുക്കാം

അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റവ ചേർത്തിളക്കി യോജിപ്പിക്കാം

കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുക്കാം

അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം

അതിലേയ്ക്ക് പരത്തിയെടുത്ത മാവ് ചേർത്ത് വറുക്കാം. ഇനി ചൂടോടെ തന്നെ കഴിച്ചോളൂ പൂരി

Photo Source: Freepik