എണ്ണയും ചൂടുവെള്ളവും വേണ്ട, മൃദുവായ ചപ്പാത്തിയുടെ രഹസ്യം
ഒരു വലിയ പാത്രം എടുത്ത് അതിൽ അരിച്ചെടുത്ത ഗോതമ്പ് മാവ് എടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക
ചൂടുവെള്ളം ഉപയോഗിക്കരുത്, സാധാരണ വെള്ളം അൽപം തളിച്ച് കുഴയ്ക്കാൻ തുടങ്ങുക
മാവ് ഏകദേശം 5 മുതൽ 7 മിനിറ്റ് വരെ കുഴയ്ക്കണം. ചപ്പാത്തി മൃദുവാകാനുള്ള പ്രധാന കാരണം ഇതാണ്
കുഴച്ച മാവിൽ എണ്ണ ചേർക്കേണ്ട ആവശ്യമില്ല. മാവ് ഒരു പാത്രത്തിൽ സൂക്ഷിച്ച് ഏകദേശം 15 മിനിറ്റ് വയ്ക്കുക
മാവ് ചെറിയ ഉരുളകളാക്കുക. ഒരു ഉരുള ചെറുതായി പരത്തിയശേഷം അകത്ത് ചെറുതായി എണ്ണ പുരട്ടുക
പിന്നീട് അത് മടക്കി, ഒരു വശം ഉണങ്ങിയ മാവിൽ മുക്കി വീണ്ടും മടക്കുക. മടക്കിയ ഉരുളകൾ ഓരോന്നായി എടുത്ത് പതിയെ പരത്തുക
പരത്തിയ ചപ്പാത്തികൾ പാനിൽ വച്ച് ഇരുവശവും എണ്ണ തടവി നന്നായി വേവിച്ചാൽ ക്രിസ്പി ചപ്പാത്തി ലഭിക്കും
Photo Source: Freepik