വെളുത്ത മുടി പിഴുതെറിയേണ്ട, വേരോടെ നര അകറ്റാൻ ഈ കൂട്ട് മതി

തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ തേങ്ങ കഷ്ണങ്ങൾ വറുക്കാം

നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്ത് വീണ്ടും വറുക്കാം. അടുപ്പണച്ച് നന്നായി പൊടിച്ചെടുക്കുക

ഇതിലേക്ക് കാപ്പിപ്പൊടി ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം

ശേഷം ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റുക

ഇതിലേക്ക് കുറച്ച് വെള്ളിച്ചെണ്ണയോ വെള്ളമോ ഒഴിച്ച് കലക്കാം

നരച്ച മുടിയിൽ പുരട്ടി 30 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക

ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് മുടിയിൽ ഉപയോഗിക്കുന്നത് നല്ല ഫലം തരും

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik