ചമ്മന്തിയോ സാമ്പാറോ വേണ്ട, ഈ ദോശ ചോദിച്ച് വാങ്ങി കഴിക്കും

അരിയും ഉഴുന്നും ഉപയോഗിച്ച് തയ്യാറാക്കുന്ന സിംപിൾ ദോശ അല്ല ഇത് അൽപം സ്പൈസിയാണ്

അടി കട്ടിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കാം. ശേഷം കടുക് ചേർത്ത് പൊട്ടിക്കാം

അതിലേയ്ക്ക് കടല പരിപ്പ് ചേർത്തു വറുക്കാം. ശേഷം ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം

അതിൻ്റെ നിറം മാറി വരുമ്പോൾ പച്ചമുളക് ചേർക്കാം. ഒപ്പം കറിവേപ്പിലയും, ചിരകിയ തേങ്ങയും ചേർത്തു വേവിക്കാം

ഇവ വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി എന്നി ചേർത്തിളക്കി യോജിപ്പിക്കാം

വേവിച്ചെടുത്ത ഈ അരപ്പ് ദോശ മാവിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിക്കാം

ഒരു വശം വെന്തു വരുമ്പോൾ അൽപം നെയ്യ് മുകളിലേയ്ക്ക് ഒഴിക്കാം. ശേഷം ഇരുവശവും ചുട്ടെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ

Photo Source: Freepik