ലിപ്സ്റ്റിക് ഇടാതെ ചുണ്ടുകൾ തുടുക്കും; റോസ് വാട്ടറിൽ ഇത് ചേർത്ത് പുരട്ടൂ
മൃതകോശങ്ങളെ നീക്കം ചെയ്യാനും ചുണ്ടുകൾക്ക് ആവശ്യമായ ഈർപ്പം നൽകാനും സഹായിക്കുന്ന ഒരു പൊടിക്കൈ അറിയാം
ഒരു ബൗളിൽ ഒരു സ്പൂൺ പിങ്ക് സോൾട്ടെടുക്കാം
അതിലേയ്ക്ക് റോസ് വാട്ടറും, ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കാം
തയ്യാറാക്കിയ മിശ്രിതം വിരലുകൾ ഉപയോഗിച്ച് ചുണ്ടിൽ പുരട്ടാം
ശേഷം മൃദുവായി മസാജ് ചെയ്യാം. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിനു ശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചു കളയാം
ഇത് ചുണ്ടിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് പിഗ്മെന്റേഷൻ കുറയ്ക്കും
ഒപ്പം ചുണ്ടിൽ ഈർപ്പം നിലനിർത്തി അമിതമായി വരണ്ടു പോകന്നതു തടയും
Photo Source: Freepik