മുടിയിൽ നര കണ്ട് തുടങ്ങിയോ? ഡൈ തേച്ച് മെനക്കെടേണ്ട; ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കൂ

തലമുടി നരച്ചു തുടങ്ങുമ്പോഴെ പ്രതിവിധി തേടുന്നതാണ് ഉചിതം, അതിന് ഇനി പോക്കറ്റ് കാലിയാക്കുന്ന ഉത്പന്നങ്ങൾ വേണ്ട

അടി കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു ചൂടാക്കാം

പൊടി കറുത്ത് നിറമാകുമ്പോൾ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം

അടുപ്പണച്ച് മാറ്റി വയ്ക്കാം. തണുത്തു തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം പേസ്റ്റ് പരുവത്തിലാക്കാൻ തേയില വെള്ളം ഒഴിച്ചിളക്കാം. ഇത് മിക്സിയിലേയ്ക്കു മാറ്റി നന്നായി അരച്ചെടുക്കാം

എണ്ണ മയമില്ലാത്ത തലമുടിയിൽ വേണം ഇത് പുരട്ടാൻ. ബ്രെഷ് ഉപയോഗിച്ച് തയ്യാറാക്കിയ ഡൈ തലമുടിയിൽ പുരട്ടാം. അര മണിക്കൂറെങ്കിലും വിശ്രമിക്കാം

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കുന്നത് ശീലമാക്കാം. വ്യത്യാസം കണ്ടു തുടങ്ങിയാൽ മാസത്തിൽ ഒരിക്കാൽ എന്ന രീതിയിൽ പുരട്ടാം

Photo Source: Freepik