മുഖം തിളങ്ങാൻ ഫേഷ്യൽ വേണ്ട, രാത്രിയിൽ തൈര് പുരട്ടൂ
മുഖത്തിന് തിളക്കവും മിനുസവും കൂട്ടാനായി ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് മിക്കവരും
നമ്മുടെ വീട്ടിൽതന്നെ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് മുഖത്തിന് തിളക്കം കൂട്ടാൻ സാധിക്കും
ബീറ്റ്റൂട്ട്, കാപ്പിപ്പൊടി, തൈര് എന്നിവയൊക്കെ ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും
വൃത്തിയുള്ള പാത്രത്തിൽ ഒരു സ്‌പൂൺ ബീറ്റ്‌റൂട്ട് പൊടിയും രണ്ട് സ്‌പൂൺ തൈരുമെടുത്ത് നന്നായി യോജിപ്പിക്കുക
ഈ പാക്ക് മുഖത്തും ശരീരത്തിലും പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയുക
ഒരു പാത്രത്തിൽ രണ്ട് സ്‌പൂൺ കാപ്പിപ്പൊടിയും ഒരു സ്‌പൂൺ തൈരും എടുത്ത് യോജിപ്പിപ്പിക്കുക
മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയുക
Photo Source: Freepik