/indian-express-malayalam/media/media_files/2025/02/18/ouQ280nCRRirb3iwn6Th.jpg)
കാനഡയിലെ ചരിത്രത്തിലെ ഏറ്റവും വലിയ, 20 മില്യൺ ഡോളറിലധികം വിലമതിക്കുന്ന സ്വർണ്ണ കൊള്ളയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന, കാനഡ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള , മുൻ എയർ കാനഡ മാനേജർ 32കാരനായ സിമ്രൻ പ്രീത് പനേസർ ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുകയാണ്.
ഇന്ത്യൻ എക്സ്പ്രസ്, കാനഡയിലെ സിബിസി ന്യൂസുമായി സഹകരിച്ച്,ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിൽ മുൻ മിസ് ഇന്ത്യ ഉഗാണ്ടയും, ഗായികയും നടിയുമായ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം വാടകയ്ക്ക് താമസിക്കുന്നതായി കണ്ടെത്തി. സിമ്രൻ പ്രീതിക്ക് കൊള്ളയിൽ പങ്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. സിമ്രൻ പ്രീത് പനേസറിന്റെ അഭിഭാഷകർ കാനഡയിൽ അദ്ദേഹത്തിന്റെ കേസ് വാദിക്കുന്നു.
2023 ഏപ്രിലിലാണ് സ്വർണ്ണ കൊള്ള നടന്നത്. സൂറിച്ചിൽ നിന്നുള്ള ഒരു വിമാനം എത്തിയതിന് തൊട്ടുപിന്നാലെ, പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ മേഖലയിൽ നിന്ന് 400 കിലോഗ്രാം വരുന്ന 6,600 സ്വർണക്കട്ടികളും ഏകദേശം 2.5 മില്യൺ ഡോളർ വിലമതിക്കുന്ന വിവിധ വിദേശ കറൻസികളും കൊള്ളയടിക്കപ്പെട്ടു.
നാട്ടിൽ സാധാരണക്കാരനായി ജീവിക്കുന്ന സിമ്രൻ പ്രീത് ഭാര്യയുടെയും കുടുംബത്തിന്റെയും ബിസിനസ് കാര്യങ്ങളിൽ സഹായിക്കുന്നു, അതേസമയം കനേഡിയൻ അധികൃതർ അദ്ദേഹത്തെ അന്വേഷിക്കുകയും അദ്ദേഹം സ്വയം കീഴടങ്ങുന്നതിനായി കാത്തിരിക്കുകയുമാണ്.
ഇന്ത്യൻ എക്സ്പ്രസ്, സിമ്രൻ പ്രീത് പനേസറിനെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കണ്ടു. പക്ഷേ അദ്ദേഹം "നിയമപരമായ കാരണങ്ങൾ" ചൂണ്ടിക്കാട്ടി സംസാരിക്കാൻ വിസമ്മതിച്ചു. "പ്രീത് പനേസർ കാനഡയിൽ ചില സാമ്പത്തിക വ്യവഹാരങ്ങളിൽ ഉൾപ്പെട്ടിരുന്നു, പക്ഷേ അക്കാര്യങ്ങളൊക്കെ തീർപ്പായതായി അവകാശപ്പെട്ടിരുന്നതാ"യി അദ്ദേഹത്തിന്റെ അയൽക്കാരിൽ ഒരാൾ പറഞ്ഞു.
/indian-express-malayalam/media/media_files/2025/02/20/NiTcPxvWz5CaK08LEAxB.jpg)
കൊള്ള നടക്കുമ്പോൾ ഒന്റാറിയോയിലെ ബ്രാംപ്ടണിലാണ് സിമ്രൻ പ്രീത് താമസിച്ചിരുന്നത്. “കൊള്ളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതിന് മുമ്പ് പൊലീസുകാരെ കാർഗോയിലെ സാധനങ്ങൾ വരുന്നതും സൂക്ഷിക്കുന്നതും വേർതിരിക്കുന്നതും കയറ്റി അയക്കുന്നതിനായി തയ്യാറാക്കുന്നതുമായ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോയത് പ്രീത് ആയിരുന്നു. ” താമസിയാതെ, അദ്ദേഹം കാനഡ വിട്ട്, ഇന്ത്യയിലേക്ക് വന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് അദ്ദേഹം എവിടെയാണെന്ന് വ്യക്തമല്ലാതായി.
അദ്ദേഹം സ്വയം കീഴടങ്ങുമെന്നുള്ള റിപ്പോർട്ടുകൾ 2024 ജൂണിൽ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുകയുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല.
ഇന്ത്യയിലുള്ള സിമ്രൻ പ്രീതിനും കാനഡയിലെ അദ്ദേഹത്തിന്റെ അഭിഭാഷകനും ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ അയച്ചു. സിമ്രൻ പ്രീത് “കുടുംബത്തിന്റെ സുരക്ഷയും നിയമപരമായ കാരണങ്ങളും” ചൂണ്ടിക്കാട്ടി അഭിപ്രായം പറയാൻ വിസമ്മതിച്ചു. ഇന്ത്യൻ എക്സ്പ്രസ് അയച്ച ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ അഭിഭാഷകൻ മറുപടി നൽകിയതുമില്ല.
പ്രോജക്ട് 24 കാരറ്റ് എന്ന് പേരിട്ടിരിക്കുന്ന സ്വർണ്ണ കൊള്ളയെക്കുറിച്ച് കാനഡയിലെ പീൽ റീജിയണൽ പൊലീസ് അന്വേഷണം തുടരുകയാണ്.
പീൽ റീജിയണൽ പൊലീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ഇവയാണ്: ഒരു വർഷത്തിനിടെ, 20 ഉദ്യോഗസ്ഥർ ഈ അന്വേഷണത്തിൽ മുഴുവൻ സമയവും പ്രവർത്തിച്ചു എന്നാണ്. ടൊറന്റോയിലെ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിൽ നിന്ന് സ്വർണ്ണക്കട്ടികൾ കടത്തിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന ട്രക്കിന്റെ യാത്ര ട്രാക്ക് ചെയ്യുന്ന വീഡിയോ ഭാഗങ്ങൾ കാണുന്നത് നാല് ആഴ്ച നീണ്ടുനിന്നു. 28 കിലോമീറ്ററിലും മൂന്ന് വ്യത്യസ്ത അധികാരപരിധികളിലുമായാണ് ഇതുള്ളത്,” എന്ന് രേഖകൾ പറയുന്നു. ഇതിൽ പൊലീസ് ബ്രീഫിങ് രേഖകളും പൊലീസ് ബോർഡ് മീറ്റിങ്ങുകളുടെ നടപടിക്രമങ്ങളും ഉൾപ്പെടുന്നു.
/indian-express-malayalam/media/media_files/2025/02/20/plvjr5kYgMh6zUo3J9w1.jpg)
"ഈ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ 28,096 മണിക്കൂറും 9,500 മണിക്കൂർഅധിക സമയവും ജോലി ചെയ്തു" എന്ന് രേഖകൾ വെളിപ്പെടുത്തുന്നു. അന്വേഷണം ഇപ്പോഴും“തുടരുന്നു.”
നിലവിൽ, ഈ കേസിൽ പനേസർ ഉൾപ്പെടെ ഒമ്പത് പ്രതികളാണ് ഉള്ളത്. കവർച്ച നടന്ന സമയത്ത് എയർ കാനഡയിൽ ജോലി ചെയ്തിരുന്ന പരമ്പാൽ സിദ്ധു." സ്ഥാപനത്തിനുള്ളിലുള്ളവർ" ആയതിനാൽ "ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുകയും കവർച്ചയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തു" എന്ന് പീൽ റീജിയണൽ പൊലീസിന്റെ നിഗമനം.
ഈ കേസിലെ മറ്റൊരു പ്രതിയായ ആർച്ചിത് ഗ്രോവർ 2024 മെയ് മാസത്തിൽ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോള്‍ അറസ്റ്റിലായി. “ ഞങ്ങൾ ആർച്ചിത് ഗ്രോവറുടെ അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നു, അദ്ദേഹം വിമാനത്തിൽ വരുന്നുണ്ടെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നു,” എന്ന് പീൽ റീജിയണൽ പൊലീസിന്റെ രേഖകൾ വെളിപ്പെടുത്തുന്നു.
സിമ്രൻ പ്രീത് പനേസറിന്റെ കാര്യത്തിൽ, പീൽ റീജിയണൽ പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ അഭിഭാഷകനുമായി "ബന്ധപ്പെട്ടിട്ടുണ്ട്", കൂടാതെ "അദ്ദേഹത്തിന്റെ കീഴടങ്ങൽ സാധ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു."
ദുബായിൽ ഉണ്ടെന്ന് കനേഡിയൻ അധികൃതർ വിശ്വസിക്കുന്ന ഒന്റാറിയോയിലെ മിസിസാഗയിൽ നിന്നുള്ള മറ്റൊരു പ്രതിയായ അർസലൻ ചൗധരിയും "കാനഡ വാറണ്ട് പ്രകാരം അന്വേഷിക്കുന്ന" വ്യക്തിയാണ്.
പീൽ പൊലീസ് സർവീസസ് ബോർഡ് മീറ്റിംഗ് രേഖകൾ പ്രതികൾ തമ്മിലുള്ള ബന്ധവും കവർച്ചയിൽ അവർക്കുള്ള പങ്കിനെക്കുറിച്ചും വെളിപ്പെടുത്തുന്നു.
/indian-express-malayalam/media/media_files/2025/02/20/8ZSCACwiEyCT6eZmD5Ev.jpg)
"പരമ്പൽ സിദ്ധുവും സിമ്രൻ പ്രീത് പനേസറും എയർ കാനഡയിൽ ഒരേസമയം ജോലി ചെയ്തിരുന്ന സമയത്ത്, മോഷണം നടത്താൻ സൗകര്യമൊരുക്കി. പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം കടത്തിയതായി ആരോപിക്കപ്പെടുന്ന ട്രക്കിന്റെ ഡ്രൈവർ കനേഡിയൻ പൗരനായ ഡ്യൂറാന്റേ കിംഗ്-മക്ലീൻ ആയിരുന്നു. പരമ്പലിന്റെ സുഹൃത്തും കിംഗ്-മക്ലീന്റെ തൊഴിലുടമയുമാണ് ആർച്ചിത് ഗ്രോവർ.
മോഷണത്തിന് ഉപയോഗിച്ച ട്രക്കിന്റെ കമ്പനി ഗ്രോവറുടേതായിരുന്നു. ആർച്ചിത് ഗ്രോവറിന്റെ ബന്ധുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകനുമാണ് അമിത് ജലോട്ട. മോഷ്ടിച്ച സ്വർണ്ണം സൂക്ഷിച്ചത് അർസലൻ ചൗധരിയാണ്. അലി റാസ വഴി ജലോട്ട സ്വർണ്ണം ഉരുക്കാൻ സൗകര്യമൊരുക്കി. അമ്മദ് ചൗധരി, പ്രസാദ് പർമലിംഗം, അർസലൻ ചൗധരി എന്നിവർ കിംഗ് മക്ലീനെ അതിർത്തി കടക്കാൻ സഹായിക്കുകയും ദീർഘകാലം അമേരിക്കയിൽ താമസിക്കാൻ സഹായിക്കുകയും ചെയ്തു," എന്ന് പീൽ റീജിയണൽ പൊലീസ് ബോർഡ് മീറ്റിങ് രേഖകൾ വെളിപ്പെടുത്തുന്നു.
പ്രതികൾ തമ്മിലുള്ള ബന്ധവും അവരുടെ പങ്ക് സ്ഥാപിക്കുന്നതിനായും പൊലീസ് 40 ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചു.
"കൊള്ള ചെയ്യപ്പെട്ട സ്വർണ്ണത്തിന്റെ ഒരു പ്രധാന ഭാഗം വേഗത്തിൽ തന്നെ വിദേശ വിപണികളിലേക്ക് പോയതായും, അതിൽ വലിയൊരു ഭാഗം ദുബായിലേക്കോ ഇന്ത്യയിലേക്കോ പോയതായും" ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
/indian-express-malayalam/media/media_files/2025/02/20/EDZGvmRIw58pSZ7bTywF.jpg)
മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന 430,000 ഡോളറും 89,000 ഡോളറിൽ കൂടുതൽ വിലവരുന്ന ആറ് സ്വർണ്ണ ബ്രേസ് ലെറ്റുകളും , മോഷ്ടിച്ച സ്വർണ്ണം ഉരുക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, കാസ്റ്റുകൾ, അച്ചുകൾ എന്നിവയും ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
2023 സെപ്റ്റംബറിൽ, പെൻസിൽവാനിയിലെ സൈനികർ വാഹനം പരിശോധിച്ചപ്പോൾ 65 തോക്കുകൾ കണ്ടെത്തിയതായി പറയപ്പെടുന്നു, അവ യുഎസ് നീതിന്യായ വകുപ്പ് "കാനഡയ്ക്ക് ഉള്ളതാണ്" എന്ന് പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് ഡ്യൂറന്റ് കിംഗ്-മക്ലീൻ ആണെന്ന് തിരിച്ചറിഞ്ഞു. ആ സമയത്ത് മക്ലീൻ "യുഎസിൽ അനധികൃതകുടിയേറ്റക്കാരനായിരുന്നു" എന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.