കുക്കറുണ്ടെങ്കിൽ വളരെ സിംപിളായി മട്ടൺ റോസ്റ്റ് തയ്യാറാക്കാം
കുക്കറിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി കാൽ ടീസ്പൂൺ കടുക്, 1 കറുവാപ്പട്ട, 1 തക്കോലം, രണ്ട് സവാള അരിഞ്ഞത്, ഒരു പിടി കറിവേപ്പില, അൽപ്പം തേങ്ങാ കഷ്ണങ്ങൾ ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വേവിക്കുക
ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർത്തിളക്കുക
അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക
ഒരു കിലോ മട്ടൺ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയത് ഇതിലേയ്ക്ക് ചേർത്ത് കുക്കർ അടച്ചു വെച്ച് വേവിക്കുക
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കറിവേപ്പില കൂടി ചേർത്ത് വറുക്കുക
ഇതിലേയ്ക്ക് വേവിച്ച മട്ടൺ കഷ്ണങ്ങൾ ചേർത്ത് വെള്ളം വറ്റുന്നതു വരെ ഇളക്കി വരട്ടിയെടുക്കുക