ഈ സ്ത്രീകളെ ഓർത്ത് അഭിമാനിക്കുന്നു: പ്രിയങ്ക ഗാന്ധി
Apr 29, 2023
WebDesk
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെകാണാൻ പ്രിയങ്ക ഗാന്ധി ജന്തർമന്തറിലെത്തി.
ബ്രിജ്ഭൂഷനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രിമിനല്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഞായറാഴ്ച മുതല്‍ പ്രതിഷേധത്തിലാണ്
'ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ എന്താണ് ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് അവര്‍ അത് കാണിക്കാത്തത്?' പ്രിയങ്ക ഗാന്ധി ചോദിച്ചു
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നത് ? പ്രിയങ്ക ഗാന്ധി ചോദിച്ചു
വനിതാ ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
എംപിയെ അറസ്റ്റ് ചെയ്യുന്നതുവരെ ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുമെന്ന് ഗുസ്തി താരങ്ങള്‍