ഇന്ത്യയിൽ ഡെങ്കിപ്പനി അധികമായി വ്യാപിക്കുന്നെന്ന് പഠനം
May 04, 2023
WebDesk
കുറച്ചധികം വർഷങ്ങളായി ഇന്ത്യയിൽ ഡെങ്കി വൈറസ് വ്യാപിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ
ഡെങ്കിപ്പനി പിടിപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 50 വർഷമായി വർധനവുണ്ട്
മറ്റ് രാജ്യങ്ങളിൽ ഡെങ്കിപ്പനിക്കെതിരെ വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അങ്ങിനെയൊന്നില്ല
PLOS Pathogens എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം: 1956 - 2018 കാലഘട്ടത്തിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചു
2012 വരെ, ഡെങ്കിപ്പനിയുടെ 1, 3 വകഭേദങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്
സമീപ വർഷങ്ങളിൽ ഡെങ്കി 2 വകഭേദം രാജ്യത്തുടനീളം കൂടുതലായി വ്യാപിച്ചു. അതേസമയം ഒരു കാലത്ത് ഏറ്റവും കുറവ് വ്യാപന ശേഷിയുണ്ടായിരുന്ന ഡെങ്കി 4 ദക്ഷിണേന്ത്യയിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.
ആരോഗ്യവും രുചിയും നിറഞ്ഞ സ്‌നാക്സ് തയാറാക്കാം