അക്രമം കത്തിപ്പടരുന്നതിനിടെ മണിപ്പൂർ സർക്കാർ ‘കണ്ടാൽ വെടിവയ്ക്കുക’ എന്ന ഉത്തരവ് പുറപ്പെടുവിച്ചു

May 05, 2023

WebDesk

അക്രമ സംഭവങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു

ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയന്റെ മാർച്ചിൽ പലയിടത്തും അക്രമാസക്തമായ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്

ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലിയാണ് സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തത്

മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇന്ത്യൻ സൈന്യം, അസം റൈഫിൾസ്, കേന്ദ്ര സായുധ പൊലീസ് സേന, ദ്രുതകർമ സേന എന്നിവയെ വിന്യസിച്ചിട്ടുണ്ട്.

ബുധനാഴ്ച മുതൽ, സംസ്ഥാന സർക്കാർ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തി