/indian-express-malayalam/media/media_files/hxbvLgbIveHvwQDj3yOJ.jpg)
സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്
മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി എയർലിഫ്റ്റിങ് മാർഗം ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങി. ചൊവ്വാഴ്ച സൂചിപ്പാറയിലെ സൺറെസ് വാലി കേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം സ്ഥലത്ത് മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ചൊവ്വാഴ്ച എയർലിഫ്റ്റിങ് വഴിയുള്ള തിരച്ചിൽ തുടങ്ങിയത്. 
പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് എസ്‌കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടിൽ എത്തിയത്. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. 
- Aug 06, 2024 20:50 ISTവയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രിവയനാട് ദുരന്തത്തിൽ ഇരയായവർക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആർക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
- Aug 06, 2024 19:03 ISTസ്പീക്കറുടെ പരാതിയില്‍ ടി.ടി.ഇക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്വലിച്ചുസ്പീക്കര് എ.എന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചു. ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെ വന്ദേഭാരതിൽ നിന്നും ഒഴിവാക്കിയ നടപടിയാണ് പിൻവലിച്ചത്. 
- Aug 06, 2024 18:21 ISTഹേമകമ്മിറ്റി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ തടസ്സമെന്താണെന്ന് ഹൈക്കോടതിസിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമകമ്മിറ്റി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ എന്താണ് തടസ്സമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് വിവരാവകാശ അപേക്ഷകര്‍ക്ക് നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച 
 ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. സര്‍ക്കാര്‍ കമ്മിറ്റി വച്ചതോടെ പൊതുതാല്‍പര്യം നടപ്പായെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. കേസ് കോടതി നാളെ പരിഗണിക്കും.
- Aug 06, 2024 17:21 ISTപ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ കാലിക്കറ്റ് സര്‍വകലാശാല ഫീസില്ലാതെ നല്കുംപ്രളയദുരന്തത്തില്പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. 2018-ലെ പ്രളയത്തിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ ഇളവ് നല്‍കിയിരുന്നു. പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി. 
- Aug 06, 2024 16:44 ISTവനിതകളുടെ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് സെമിയിൽപാരീസ് ഒളിംപിക്സിൽ, വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ യുക്രൈൻ താരം ഒക്‌സാന ലിവാചിനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് സെമിയിൽ. 7-5 എന്ന സ്കോറിനാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. 
- Aug 06, 2024 16:09 ISTനീരജ് ചോപ്ര ഫൈനലിൽപാരീസ് ഒളിംപിക്സിൽ ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ ദുരം ജാവലിൻ പായിച്ച് നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിൻ ഫൈനലിലേക്ക് യോഗ്യത നേടി. 
- Aug 06, 2024 15:36 ISTവയനാട്ടിലെ ദുരന്തമേഖലയിൽ ആറുമാസത്തേക്ക് സൗജന്യ വൈദ്യുതിതിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കെഎസ്ഇബി.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇത് സംബന്ധിച്ചുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയത്. 
- Aug 06, 2024 15:17 ISTഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ ബന്ധുക്കൾകോഴിക്കോട്: ഷിരൂരിൽ നിന്ന് 60 കിലോമീറ്റർ അകലെ കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന വേഗത്തിലാക്കണമെന്ന് അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഗംഗാവലി പുഴ കടലിൽ ചേരുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. 
- Aug 06, 2024 14:51 ISTമുണ്ടക്കൈയിൽ 20 ദിവസത്തിനുള്ളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വി ശിവൻകുട്ടിമേപ്പാടി : മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ചേർന്ന യോഗങ്ങൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞു. 
- Aug 06, 2024 14:27 ISTഈശ്വർ മൽപെ സ്ഥലത്തെത്തുംഷിരൂർ: ഷിരൂരിൽ സമീപം കടലിൽ കണ്ടെത്തിയ മൃതദേഹം നേരിൽ പരിശോധിക്കുമെന്ന് ഈശ്വർ മൽപെ. മൂന്നരയോടെ സ്ഥലത്തെത്തി മൃതദേഹം പരിശോധിക്കുമെന്ന് ഈശ്വർ മൽപെ പറഞ്ഞു. ഷിരൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച നിലയിലുള്ള മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. 
- Aug 06, 2024 13:39 ISTഷിരൂരിന് സമീപം ഒരു മൃതദേഹം കണ്ടെത്തിഷിരൂർ: ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂർ-ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് കണ്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 
- Aug 06, 2024 12:48 ISTപന്നിക്കെണിയിൽ നിന്നും ഷോക്കേറ്റു; രണ്ടുപേർ മരിച്ചുപത്തനംതിട്ട: പന്തളം കൂരമ്പാലയിൽ ഷോക്കേറ്റ് രണ്ടു പേർ മരിച്ചു. പന്നിക്ക് വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം.കർഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കർഷകനും അയൽവാസിയുമായ ചന്ദ്രശേഖരൻ ഓടിയെത്തിയത്. 
- Aug 06, 2024 12:44 ISTസ്‌കൂൾ വാഹനവും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; 6 വിദ്യാർത്ഥികൾക്ക് പരിക്ക്കോഴിക്കോട്: കോഴിക്കോട് എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. സ്‌കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്. 
- Aug 06, 2024 11:15 ISTഷെയ്ഖ് ഹസീന ഇന്ത്യയിലുണ്ടെന്ന് സർക്കാർന്യുഡൽഹി: ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് പോയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. സർവ്വകക്ഷി യോഗത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. 
- Aug 06, 2024 10:42 ISTഷെയ്ഖ് ഹസീന ഇന്ത്യ വിട്ടുന്യുഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടെന്ന് സൂചന. രാവിലെ ഒൻപത് മണിയോടെ ഇന്ത്യ വിട്ടെന്നാണ് സൂചന. എന്നാൽ, യാത്ര എങ്ങോട്ടാണെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
- Aug 06, 2024 10:02 ISTതിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചുതിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
- Aug 06, 2024 08:55 ISTപരശുറാം എക്‌സ്പ്രസ് സർവ്വീസുകളിൽ ഭാഗിക മാറ്റംതിരുവനന്തപുരം: മംഗലൂരു- കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) 12, 15 തീയതികളിലും കന്യാകുമാരി -മംഗലൂരു എക്സ്പ്രസ് (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ് നടത്തും. 
- Aug 06, 2024 08:53 ISTപ്രധാനമന്ത്രി വയനാട് സന്ദർശിച്ചേക്കുംന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിച്ചേക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us