നരേന്ദ്ര മോദി സ്റ്റേഡിയം ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് വേദിയാകുമോ?
ചിത്രങ്ങൾ: ട്വിറ്റർ
May 05, 2023
WebDesk
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചു
ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണ്.
ഐപിഎല്‍ അവസാനിച്ചാല്‍ബിസിസിഐ ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കും.
അഹമ്മദാബാദ്, നാഗ്പുർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധരംശാല, ചെന്നൈ എന്നീ വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്
ടീം ഫൈനലിൽ എത്തിയാൽ ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കുന്ന ഒരേയൊരു വേദി അഹമ്മദാബാദായിരിക്കാം.
സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാൻ മിക്ക മത്സരങ്ങളും ചെന്നൈയിലും ബംഗളുരുവിലുമായി കളിച്ചേക്കുമെന്നാണ് വിവരം.