കല്ലുപോലെയാകില്ല, പഞ്ഞിപോലുള്ള ഇഡ്ഡലിക്ക് ഇതാ ചില പൊടിക്കൈകൾ
അരച്ചെടുത്ത മാവ് എത്രത്തോളം പുളിപ്പിക്കുന്നുവോ അത്രത്തോളും നല്ലതാണ്
മാവ് അരച്ചെടുത്ത് പുളിപ്പിച്ചതു കൊണ്ട് മാത്രം ഇഡ്ഡലി സോഫ്റ്റാകില്ല
അതിന് മറ്റ് പല നുറുങ്ങു വിദ്യകളും അറിഞ്ഞിരിക്കണം
അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം കുറച്ച് റവ കൂടി ചേർത്തു മാവ് തയ്യാറാക്കി നോക്കൂ. ഇഡ്ഡലി സോഫ്റ്റാകാൻ അത് സഹായിക്കും
സാധാരണ ബേക്കിങ് സോഡയാണ് മാവിൽ ചേർക്കാറുള്ളത്. അതിനു പകരം ഇഎൻഒ ചേർത്താലും ഇഡ്ഡലി പഞ്ഞിപോലെ സോഫ്റ്റാക്കാൻ കഴിയും
അരിയും ഉഴുന്നു കുതിർത്തെടുക്കുന്നതു പോലെ അവലും വെള്ളത്തിൽ കുതിർത്ത് മാവ് അരയ്ക്കുമ്പോൾ അതിനൊപ്പം ചേർക്കാം
മാവ് അരയ്ക്കുമ്പോൾ രുചി അനുസരിച്ച് തൈര് ചേർക്കാം. ശേഷം മാവ് പുളിപ്പിക്കാൻ മാറ്റി വയ്ക്കാം
ചിത്രങ്ങൾ: ഫ്രീപിക്