മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ മണിപ്പൂരിൽ വംശീയ അക്രമം തുടരുകയാണ്

May 08, 2023

WebDesk

മണിപ്പൂരിൽ അക്രമങ്ങള്‍ തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു

വീടുകളും കടകളും തകർത്തു, പള്ളികൾ കത്തിച്ചു, നിരവധി പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു

മെയ്തി സമുദായത്തെ പട്ടികവർഗ (എസ്ടി) വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്

1949-ൽ മണിപ്പൂർ നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് മുമ്പ് തങ്ങളെ ഒരു ഗോത്രമായി അംഗീകരിച്ചിരുന്നതായി മെയ്തികൾ

മെയ്തികൾ ഇപ്പോൾ എസ്ടി പദവി ആവശ്യപ്പെടുന്നു

ജനസംഖ്യയിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും മെയ്തികൾ ഇതിനകം തന്നെ പ്രബലരായിരുന്നുവെന്ന് കുക്കി ഗോത്രവർഗക്കാർ വാദിക്കുന്നു

സംസ്ഥാന സർക്കാർ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും "കണ്ടാൽ വെടിവയ്ക്കാനുള്ള ഉത്തരവുകൾ" പുറപ്പെടുവിക്കാൻ അധികാരം നൽകി