സ്‌കോഡ കൊഡിയാക്ക് പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ

May 05, 2023

WebDesk

37.99 ലക്ഷം രൂപ മുതൽ 41.39 ലക്ഷം രൂപ വരെയാണ് വില

പഴയ മോഡലിനെ അപേക്ഷിച്ച് വില 1.40 ലക്ഷം ഉയർന്നിട്ടുണ്ട്

2023 മോഡൽ സ്‌കോഡ കൊഡിയാക് സ്റ്റൈൽ, സ്‌പോർട്‌ലൈൻ, എൽ&കെ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും

സ്കോഡ കൊഡിയാക്കിന് കരുത്ത് നൽകുന്നത് 2.0-ലിയർ TSI EVO എഞ്ചിനാണ്.

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കൊഡിയാക്കിലുള്ളത്

മോഡലിനെ ആശ്രയിച്ച് 2 അല്ലെങ്കിൽ 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, സൺറൂഫ്, ഡിജിറ്റൽ കോക്ക്പിറ്റ് എന്നിവയാണ് മറ്റ് ഇന്റീരിയർ സവിശേഷതകൾ.

9 എയർബാഗുകൾ, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്