താരനും മുടി കൊഴിച്ചിലും ഇനി വില്ലനാകില്ല, ഈ എണ്ണ മാത്രം മതി

ആയുർവേദ ഗുണങ്ങളുള്ള വേപ്പെണ്ണ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ്

ആര്യവേപ്പില അരച്ചെടുത്തോ, വേപ്പെണ്ണയോ തലമുടി പരിചരണത്തിന് ഉപയോഗിക്കാം

ആര്യവേപ്പ് എണ്ണ

ആര്യവേപ്പിൻ്റെ എണ്ണ ചൂടാക്കാം. ചെറു ചൂടോടെ വിരലുകൾ ഉപയോഗിച്ച് എണ്ണ ശിരോചർമ്മത്തിൽ പുരട്ടി 15 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം

വെളിച്ചെണ്ണയും ആര്യവേപ്പ് എണ്ണയും

തുല്യ അളവിൽ വെളിച്ചെണ്ണയും ആര്യവേപ്പ് എണ്ണയും യോജിപ്പിച്ചെടുക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക

ഷാമ്പൂവിനൊപ്പം

സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിലേയ്ക്ക് ഏതാനും തുള്ളി ആര്യവേപ്പിൻ്റെ എണ്ണ ചേർത്ത് യോജിപ്പിക്കാം. അത് മുടി കഴുകാൻ ഉപയോഗിച്ചു നോക്കൂ

ആര്യവേപ്പ് എണ്ണയും നാരങ്ങ

ആര്യവേപ്പിൻ്റെ എണ്ണയിലേയ്ക്ക് നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടുക. ഇത് തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്തി താരൻ ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കുന്നു

ആര്യവേപ്പ് എണ്ണയും കറ്റാർവാഴജെല്ലും

കറ്റാർവാഴ ജെല്ലിലേയ്ക്ക് ആര്യവേപ്പിൻ്റെ എണ്ണ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് തലയോട്ടിയിൽ പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം