ലിപ്സ്റ്റിക് മാറ്റിവയ്ക്കൂ, കറുത്ത ചുണ്ടും ചുവന്നു തുടുക്കും; ചില എളുപ്പവഴികൾ

പാലിനൊപ്പം മഞ്ഞൾ ചേർത്ത് ഉപയോ​ഗിച്ചാൽ ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ സാധിക്കും

അര ടീ സ്പൂൺ മഞ്ഞളും ഒരു ടീ സ്പൂൺ പാലും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക

ഇത് ചുണ്ടിലിട്ട് 5 മിനിറ്റ് വയ്ക്കാം. ശേഷം നന്നായി സ്ക്രബ് ചെയ്തു കഴുകി കളയാം

ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും എടുക്കുക. ഇനി ഇത് നന്നായി യോജിപ്പിക്കുക

ശേഷം ഈ സ്ക്രബ് പതുക്കെ ചുണ്ടുകളിൽ മസാജ് ചെയ്യുക. ഒരു പത്തു മുതൽ പതിനഞ്ചു മിനുട്ടിന് ശേഷം കഴുകിക്കളയാം

ബീറ്റ്റൂട്ടിൽ നിന്നും അതിന്റെ നീര് എടുക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇത് ചുണ്ടുകളിൽ തടവിപ്പിടിപ്പിക്കുക

രാവിലെ കഴുകിക്കളയാം. ഇത് ദിവസവും ചെയ്താൽ നല്ല മാറ്റം കാണാനാകും

Photo Source: Freepik