മുടി കറുക്കും, നര മാറും; വെളിച്ചെണ്ണയിൽ ഇവ ചേർത്ത് തേയ്ക്കൂ
ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരുടെയും പ്രശ്നമാണ്
ശരിയായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും വഴി അകാല നര എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും
അകാല നര മാറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു എണ്ണ പരിചയപ്പെടാം
ഒരു ലിറ്റർ വെളിച്ചെണ്ണ തിളപ്പിക്കുക. ഇതിലേക്ക് മൂന്നു പിടി കറിവേപ്പില മിക്സി ജാറിൽ അരച്ചെടുത്ത് ചേർക്കുക
ഇതിലേക്ക് കരിഞ്ചീരകം, കയ്യോന്നി ഇല എന്നിവ കൂടി ചേർത്ത് തിളപ്പിക്കുക
എണ്ണ തണുത്തുകഴിഞ്ഞാൽ അരിച്ചെടുത്ത് ഉപയോഗിക്കുക
ഈ എണ്ണ ദിവസവും പുരട്ടുന്നത് നരച്ച മുടി, മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും മുടി കട്ടിയുള്ളതായി വളരാൻ സഹായിക്കുകയും ചെയ്യും
Photo Source: Freepik