മുടി പ്രശ്നങ്ങൾ അകറ്റാം, ഒപ്പം ഭംഗിയും കൂട്ടാം; ഒരു കപ്പ് കറിവേപ്പില എടുക്കൂ
കടയിൽ നിന്നും വില കൂടിയ ഹെയർപാക്കുകൾ വാങ്ങുന്നതിനു പകരം മുടി സംരക്ഷണത്തിന് വീട്ടിലെ ചേരുവകൾ ഉപയോഗിക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു തളിപ്പിക്കാം
കഴുകി തുടച്ചെടുത്ത ഒരു കപ്പ് കറിവേപ്പില നന്നായി അരയ്ക്കാം
അത് തിളച്ചു വന്ന എണ്ണയിലേയ്ക്ക് നെല്ലിക്കപ്പൊടിയോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം
ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം
വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
ഈ ഹെയർ മാസ്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാവുന്നതാണ്
Photo Source: Freepik