മുടി നേരത്തെ നരച്ചോ? ഈ ഹെയർ ഡൈ ട്രൈ ചെയ്യൂ

ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കുക

ഇതിലേക്ക് കറ്റാർവാഴയും, നെല്ലിക്ക കഷ്ണങ്ങളും, രണ്ട് ചെമ്പരത്തിപ്പൂവും ചേർത്ത് അരച്ചെടുക്കാം

വെള്ളം ചേർക്കാതെ അരച്ചെടുക്കുന്നതാണ് നല്ലത്

അരിച്ചെടുത്തശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് 3 ടേബിൾസ്പൂൺ ഹെന്നപ്പൊടി ചേർക്കാം

ഇതിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടിയും, അൽപം ചിരട്ട കരിയും ചേർത്തിളക്കാം

അരിച്ചെടുത്ത മിശ്രിതം ഹെന്നയിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇത് ഒരു രാത്രി അടച്ചു സൂക്ഷിക്കാം

പിറ്റേ ദിവസം എണ്ണ മയമില്ലാത്ത മുടിയിഴകളിൽ ഇത് പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik