നര മാറ്റാൻ പാർലറിലേക്ക് ഓടേണ്ട, അടുക്കളയിലെ മഞ്ഞൾപ്പൊടി എടുക്കൂ
അടുക്കളയിൽ സുലഭമായി ലഭിക്കുന്ന മഞ്ഞൾപ്പൊടി ചർമ്മ പരിചരണത്തിനും അകാല നര അകറ്റാനും ഉപയോഗിക്കാം
മഞ്ഞൾപ്പൊടി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയെടുത്തു ചൂടാക്കാം
അത് കറുപ്പ് നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം. ശേഷം മാറ്റി വയ്ക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം
ഇതിലേയ്ക്ക് മൈലാഞ്ചി ഇല പൊടിച്ചത് 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം
ശേഷം ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു വയ്ക്കാം
Photo Source: Freepik