വെളുത്ത മുടി കറുപ്പാക്കാൻ ഒരൊറ്റ കൂട്ട്, അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ

അടി കട്ടിയുള്ള ഒരു പാനിൽ സവാളയുടെ തൊലി ചേർത്ത് വറുക്കാം. അത് പൊടിച്ചെടുക്കാം

അതേ പാനിൽ കരിഞ്ചീരകം ചേർത്തു വറുക്കാം. ഇത് പൊടിച്ചു മാറ്റാം

ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് സവാളത്തൊലി പൊടിച്ചതും, കരിഞ്ചീരകത്തിൻ്റെ പൊടിയും, കടുകെണ്ണയും, വെളിച്ചെണ്ണയും, ചായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

പേസ്റ്റ് പരുവത്തിലാകുന്നതു വരെ ചൂടാക്കാം. അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ഒരു രാത്രി ഇത് അടച്ചു സൂക്ഷിക്കാം

എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം പുരട്ടാം

30 മിനിറ്റുകൾക്കു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത്തരം ഹെർബൽ ഡൈ കഴുകി കളയാൻ ഷാമ്പൂ ഉപയോഗിക്കരുത്

ശരിയായ നിറം ലഭിക്കുന്നതിനായി ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ ഉപയോഗിക്കേണ്ടി വരും

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല