അകാല നരയാണോ പ്രശ്നം? പ്രതിവിധി അടുക്കളയിലുണ്ട്

ഇരുമ്പ് ചീനചട്ടിയിൽ ഒരു ടേബിൾ സ്പൂൺ കരിഞ്ചീരകവും ഒരു സ്പൂൺ ഉലുവയും ചേർക്കുക

ചെറുതീയിൽ നന്നായി ചൂടാക്കുക. കറുത്ത നിറമായശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം പൊടിച്ച് അരിച്ച് മാറ്റിവയ്‌ക്കുക

ഒരു പാത്രത്തിൽ വെള്ളമെടുത്ത് കുറച്ച് ഗ്രാമ്പു ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി ചേർത്ത് കടുനിറമാകുമ്പോൾ അരിച്ചെടുക്കാം

ചീനച്ചട്ടിയെടുത്ത് കുറച്ച് നെല്ലിക്കാപ്പൊടിയും ഹെന്ന പൗഡറും ചേർത്ത് നന്നായി വറുത്തെടുക്കുക

ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന കരിഞ്ചീരകവും ഉലുവയും ഇട്ടുകൊടുക്കുക. നിറം മാറിയ ശേഷം അടുപ്പിൽ നിന്ന് മാറ്റാം

ചൂടാറിയ ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കട്ടൻചായ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എട്ട് മണിക്കൂർ ഇരുമ്പ് ചീനച്ചട്ടിയിൽത്തന്നെ അടച്ചുവയ്ക്കാം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് തേച്ചുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തിത്താളി ഉപയോഗിച്ച് കഴുകിക്കളയാം

Photo Source: Freepik