നര മാറും, പുതിയ മുടി കറുപ്പോടെ തഴച്ചു വളരും; ആഴ്ചയിൽ ഒരിക്കൽ പുരട്ടൂ

വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഓയിൽ ഡൈ പരിചയപ്പെടാം

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തേയിലപ്പൊടിയിട്ട് നന്നായി തിളപ്പ് കുറുക്കി മുക്കാൽ ഗ്ലാസാക്കിയെടുക്കുക

ശേഷം ഇതിനെ അരിച്ച് തണുക്കാനായി മാറ്റിവയ്‌ക്കുക

മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്കയിലയും നെല്ലിക്ക പൊടിയും ഹെന്ന പൊടിയും നേരത്തേ തയ്യാറാക്കി വച്ച തേയിലവെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം

ഈ ഡൈ ഇരുമ്പ് പാത്രത്തിലാക്കി രാത്രി മുഴുവൻ അടച്ച് വയ്‌ക്കണം. രാവിലെ ഈ കൂട്ട് നല്ല കറുത്ത നിറമാകും

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ

ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ ഒരു ദിവസം ഉപയോഗിച്ചാൽ ഒരു മാസത്തിനുള്ളിൽ നര പൂർണമായും മാറും

Photo Source: Freepik