നരച്ച മുടി കറുപ്പിക്കാം, വീട്ടിലുള്ള ഈ 5 സാധനങ്ങൾ എടുക്കൂ

നാലോ അഞ്ചോ വെറ്റില ചെറിയ കഷ്‌ണങ്ങളാക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കാം

ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ ഹെന്നപ്പൊടിയെടുക്കാം. അതിലേക്ക് കുറച്ച് തേയില വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം

മറ്റൊരു ബൗളിലേക്ക് നീലയമരി പൊടിയെടുക്കാം. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക

രണ്ടും ഒരുമിച്ച് ചേർത്തിളക്കാം. ശേഷം ഇതിലേക്ക് അരച്ചെടുത്ത വെറ്റില നീര് ഒഴിച്ച് നന്നായി ഇളക്കുക

ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഈ മിശ്രിതം ഒഴിച്ച് അടച്ച് വയ്ക്കാം. എട്ട് മണിക്കൂർ ഇത് മാറ്റിവയ്ക്കണം

ഒട്ടും എണ്ണ മയമില്ലാത്ത തലമുടിയിൽ പുരട്ടി 30 മിനിട്ടിന് അങ്ങനെ തന്നെ വയ്ക്കുക

ഇനി തണുത്ത വെള്ളത്തിൽ മുടി കഴുകാം. ഷാംപൂ ഉപയോഗിക്കരുത്. വേണമെങ്കിൽ താളി ഉപയോഗിക്കാം

Photo Source: Freepik