പുറത്തിറങ്ങാൻ പറ്റാത്തവിധം മുടി നരച്ചോ? വീട്ടിൽ തയ്യാറാക്കിയ ഹെർ ഡൈ പുരട്ടൂ

കയ്യോന്നി പൊടി, നെല്ലിക്ക പൊടി, വെളിച്ചെണ്ണ, കറ്റാർ വാഴ എന്നീ മൂന്ന് പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പ്രകൃതിദത്ത ഹെയർ ഡൈ ഉണ്ടാക്കാം

ഒരു സ്പൂൺ കയ്യോന്നി പൊടി ഒരു പാത്രത്തിൽ ചൂടാക്കുക. ഇതിലേക്ക് 2 സ്പൂൺ നെല്ലിക്കപ്പൊടി ചേർക്കുക

നിറം മാറുന്നതുവരെ ചെറിയ തീയിൽ ഇളക്കുക. അതിനുശേഷം തണുക്കാൻ മാറ്റിവയ്ക്കുക

ഒരു ബൗളിൽ ആവശ്യത്തിന് പൊടി എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക

മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ മിശ്രിതം തേയ്ക്കുക. 1 മണിക്കൂർ കാത്തിരിക്കുക

അതിനുശേഷം മുടി കഴുകുക. ആവശ്യമെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം

ആഴ്ചയിൽ രണ്ടുതവണ ഉപയോഗിച്ചാൽ മുടിക്ക് സ്വാഭാവിക കറുത്ത നിറവും തിളക്കവും ലഭിക്കും

Photo Source: Freepik