മുറ്റത്ത് ചെമ്പരത്തി ഉണ്ടോ? മുടി കറുപ്പിക്കാൻ ഡൈ തേടി അലയേണ്ട
നരച്ച മുടി കറുപ്പിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം
ചെമ്പരത്തിപ്പൂവും ചെമ്പരത്തി ഇലയും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് ശംഖുപുഷ്‌പവും കറിവേപ്പിലയും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കണം
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ വെള്ളം ഒഴിച്ച് നേരത്തേ അരച്ചുവച്ച കൂട്ടും ചേർത്ത് നന്നായി ചൂടാക്കി വറ്റിച്ചെടുക്കണം
12 മണിക്കൂർ അടച്ചുവച്ച ശേഷം ഉപയോഗിക്കുക
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക
ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയുക. ഷാംപൂ ഉപയോഗിക്കാൻ പാടില്ല
Photo Source: Freepik