വീട്ടിൽ കറ്റാർവാഴ ഉണ്ടോ? ഫെയ്സ് വാഷ് തയ്യാറാക്കാം
ഹെർബൽ ഫെയ്സ് വാഷ് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം
ഒരു പാനിൽ കുറച്ച് വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം
ഇതിലേയ്ക്ക് ഗ്രീൻ ടീ ചേർക്കാം. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം
ചെറിയ ബൗളിലേയ്ക്ക് അൽപം തേൻ, കറ്റാർവാഴയുടെ ജെൽ എന്നിവയെടുക്കാം
ഇതിലേയ്ക്ക് ഗ്രീൻ ടീ തിളപ്പിച്ച വെള്ളം കുറച്ച് ഒഴിക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം
വെള്ളരി തൊലി കളഞ്ഞ് അരച്ചെടുത്തതും ഓട്സ് പൊടിച്ചതും കൂടി ചേർക്കാം
ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കാം
Photo Source: Freepik