മുടി നരച്ചെന്ന് കരുതി വിഷമിക്കേണ്ട, കുറച്ച് കടുക് എടുത്തോളൂ
അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് നന്നായി വറുക്കാം
കടുക് നന്നായി പൊട്ടിത്തീരണം. കടുക് നന്നായി വറുത്ത ശേഷം കറിവേപ്പില അതിലേക്ക് ചേർത്ത് നന്നായി ഇളക്കാം
കറിവേപ്പില കരിഞ്ഞ് പോകാതെ ശ്രദ്ധിക്കണം. ഈ മിശ്രിതം ചൂടാറിയ ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം
ഈ പൊടിയിലേക്ക് കടുക് എണ്ണയോ അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയോ ചേർത്ത് കുഴമ്പ് രൂപത്തിലാക്കാം
ഈ മിശ്രിതം നരച്ച മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കാം
20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും
Photo Source: Freepik