രാത്രി കൊതുകുകടി കൊള്ളാതെ ഉറങ്ങാം, ഒരു സ്പൂൺ കടുക് മതി

പണച്ചെലവില്ലാതെ നിങ്ങൾക്ക് കൊതുകുകളെ തുരത്താം. ഇതിനായി, വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി

കൊതുകുകളെ തുരത്താൻ സിംപിളായ ഈ നുറുങ്ങു വിദ്യ പ്രയോഗിക്കാം

അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന കടുക് എടുക്കാം. അത് നന്നായി ചതയ്ക്കാം

ഇതിലേയ്ക്ക് കുറച്ച് കർപ്പൂരം പൊടിച്ചു ചേർക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം

ചെറിയ കളിമൺ വിളക്കിലേയ്ക്ക് തയ്യാറാക്കിയ പൊടി ചേർക്കാം. ഇതിലേയ്ക്ക് കുറച്ച് നല്ലെണ്ണ ഒഴിക്കാം

ശേഷം തിരിയിട്ട് കത്തിക്കാം. ഇത് കൊതുകു ശല്യം കുറയ്ക്കാൻ ഉത്തമമാണ്

കെമിക്കൽ റിപ്പല്ലന്റുകൾക്ക് പകരമാകാൻ ഇതിന് കഴിയും

Photo Source: Freepik