ദോശയ്ക്കോ ഇഡ്ഡലിക്കോ ചമ്മന്തി കഴിച്ച് മടുത്തോ? ഇതൊന്ന് ട്രൈ ചെയ്യൂ
രാവിലെ ദോശയ്ക്കോ ഇഡ്ഡലിക്കോ തേങ്ങ ചമ്മന്തി അരച്ച് ബുദ്ധിമുട്ടേണ്ട
വെറും രണ്ട് മിനിറ്റിനുള്ളിൽ രുചികരമായ മുളക് ചമ്മന്തി തയ്യാറാക്കാം
ഇഡ്ഡലി, ദോശ എന്നിവയ്ക്ക് മാത്രമല്ല, ചോറിനും ഇതൊരു മികച്ച കൂട്ടാണ്
ചെറിയ ഉള്ളി, വറ്റൽമുളക്, പുളി, ഉപ്പ് എന്നിവയാണ് ഈ ചമ്മന്തി തയ്യാറാക്കാനായി വേണ്ടത്
ആദ്യം ഒരു മിക്സി ജാറിൽ ചെറിയ ഉള്ളി, വറ്റൽമുളക്, ഒരു നാരങ്ങയുടെ വലുപ്പത്തിൽ പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക
ഇതിലേക്ക് ചൂടാക്കിയ നല്ലെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക
രുചികരമായ മുളക് ചമ്മന്തി തയ്യാർ. ദോശയ്ക്കൊപ്പമോ ഇഡ്ഡലിക്കൊപ്പമോ ചൂടോടെ കഴിക്കുക
Photo Source: Freepik