ചായ ഉന്മേഷദായകമായൊരു പാനീയമായി തോന്നിയേക്കാം, പക്ഷേ അത് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല
വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും, പ്രത്യേകിച്ച് വെറും വയറ്റിൽ
ചായയിൽ ടാന്നിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ചായ ആദ്യം കുടിക്കുമ്പോൾ ശരീരത്തിന്റെ പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് കുറച്ചേക്കാം
രാവിലെ ഉണരുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതെ ചായ കുടിക്കുന്നത് നിർജലീകരണത്തിന് കാരണമാകും
ചായ താൽക്കാലിക ഊർജം നൽകിയേക്കാം, എന്നാൽ കഫീനും പഞ്ചസാരയും ചേർക്കുന്നത് ദിവസത്തിന്റെ അവസാനത്തിൽ ക്ഷീണത്തിന് കാരണമാകും
രാവിലെ പല്ല് തേക്കാതെ ചായ കുടിക്കുകയാണെങ്കിൽ ദന്താരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്