മുഖത്തിന് സ്വർണശോഭ നൽകും, വരണ്ട ചർമ്മം ഓടി ഒളിക്കും; മഞ്ഞളിൽ പാൽപ്പാട ചേർക്കൂ
മഞ്ഞുകാലത്ത് വളരെ ബുദ്ധിമുട്ടുന്നത് സെൻസിറ്റീവ് ചർമമുള്ളവരും വരണ്ട ചർമമുള്ളവരുമാണ്
ഇത്തരക്കാർക്ക് ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമായ പാൽപ്പാട ഒരു പ്രകൃതിദത്ത മോയ്സ്ച്യുറൈസറാണ്
ഇതിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും
മഞ്ഞൾ മുഖത്തെ ചർമ്മത്തിന് തിളക്കം നൽകുമ്പോൾ പാൽപ്പാട ചർമത്തെ മൃദുവാക്കുന്നു
ഒരു ടീസ്പൂൺ മഞ്ഞളിൽ ഒരു ടീസ്പൂൺ പാൽപ്പാട ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്തു പുരട്ടുക
10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം
ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്
Photo Source: Freepik