ക്രീമുകൾ മാറ്റിവയ്ക്കൂ; പ്രകൃതിദത്തമായ തിളക്കത്തിന് പാലും മഞ്ഞളും മതി

ചർമ്മം തിളങ്ങാൻ കെമിക്കൽ ഉത്പന്നങ്ങളെക്കാൾ വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്

ഇത്തരത്തിൽ നമ്മുടെയൊക്കെ വീടുകളിൽ സുലഭമായി രണ്ടു ചേരുവകൾ ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കാം

സൗന്ദര്യസംരക്ഷണത്തിൽ പണ്ടുമുതൽക്കേ ഉപയോഗിച്ചു വരുന്നതാണ് മഞ്ഞളും പാലും

ഒരു സ്പൂൺ മഞ്ഞൾ എടുക്കുക (മഞ്ഞൾ പൊടിയോ അല്ലെങ്കിൽ പച്ച മഞ്ഞൾ ചതച്ചോ എടുക്കാം) അതിൽ നല്ല നാടൻ പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക

ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. ശേഷം പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകിക്കളയാം

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഉപയോഗിക്കാം

മുഖത്തെ കുരുക്കൾ ഒഴിവാക്കാനും പാടുകൾ അകറ്റാനും ഈ ഫെയ്സ്പാക്ക് മികച്ചതാണ്

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല