ആദ്യം പാൽ, പിന്നെ നാരങ്ങ നീര്; മുഖം തിളങ്ങാൻ ഇങ്ങനെ ചെയ്യൂ

ഒരു കോട്ടൺ പാഡിൽ പാൽ പുരട്ടി മുഖത്തും കഴുത്തിലും തുടയ്ക്കുക

പാൽ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം, ഒരു നാരങ്ങ രണ്ടായി മുറിക്കുക

പകുതി നാരങ്ങ എടുത്ത് മുഖത്തും കഴുത്തിലും മസാജ് ചെയ്യുക

ഏകദേശം 15 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക

ഒരു പാത്രത്തിൽ തൈര് എടുക്കുക. ബാക്കിയുള്ള പകുതി നാരങ്ങ നീരും ഒരു സ്പൂൺ തേനും ചേർത്ത് ഇളക്കുക

ഈ ഫെയ്‌സ് പായ്ക്ക് മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ പുരട്ടുക

ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. പായ്ക്ക് ഉണങ്ങിയ ശേഷം മസാജ് ചെയ്ത് കഴുകിക്കളയുക

Photo Source: Freepik