രാത്രിയിൽ ഈ പൊടി പാലിൽ ചേർത്ത് പുരട്ടുക; മുഖം തിളങ്ങും

പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിന്റെ നിറം കൂട്ടാനൊരു അത്ഭുതകരമായ വീട്ടുവൈദ്യമുണ്ട്

കസ്‌കസ് വെയിലത്ത് നന്നായി ഉണക്കുക. പിന്നീട് കസ്‌കസും ബദാമും മിക്സിയിൽ നന്നായി പൊടിക്കുക

അതിനുശേഷം അരിച്ചെടുത്ത് ഈ പൊടി ഒരു ബോട്ടിലിൽ സൂക്ഷിക്കുക

രാത്രിയിൽ രണ്ട് ടീസ്പൂൺ പൊടി പാലിൽ കലർത്തി കട്ടിയുള്ള പേസ്റ്റാക്കി മാറ്റിവയ്ക്കുക

പിറ്റേന്ന് രാവിലെ ഈ പേസ്റ്റിൽ കുറച്ചുകൂടി പാൽ ചേർത്ത് മുഖം, കഴുത്ത്, ചെവി എന്നിവിടങ്ങളിൽ പുരട്ടുക

കണ്ണിനു ചുറ്റും അൽപം വെളിച്ചെണ്ണ മാത്രം പുരട്ടുക. അര മണിക്കൂറിനു ശേഷം കൈകളിൽ കുറച്ച് വെള്ളം പുരട്ടി മുഖത്ത് വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക

അതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. കഴുകിയ ശേഷം അൽപം കറ്റാർ വാഴ ജെൽ പുരട്ടുക

Photo Source: Freepik