രൺബീറോ സൽമാനോ ആലിയയോ അല്ല, ഇന്ത്യയിലെ ഏറ്റവും ധനികനായ സ്റ്റാർ കിഡ് ആര്?

2,900 കോടി ആസ്തിയുള്ള സൽമാൻ ഖാൻ അല്ല ഇന്ത്യയിലെ ഏറ്റവും ധനികനായ സ്റ്റാർ കിഡ് പറഞ്ഞാൽ ചിലരെങ്കിലും അതിശയിക്കും

രൺബീർ കപൂറോ ആലിയ ഭട്ടോ തെന്നിന്ത്യൻ താരം രാം രണോ അല്ല ആ സ്റ്റാർ കിഡ്

ഇന്ത്യയിലെ ഏറ്റവും ധനികനായ സ്റ്റാർ കിഡ് ഹൃത്വിക് റോഷനാണ്

നടനും സംവിധായകനും നിർമ്മാതാവുമായ രാകേഷ് റോഷന്റെയും പിങ്കി റോഷന്റെയും മകനാണ് ഹൃത്വിക്

ഡിഎൻഎയും പൊതുവായി ലഭ്യമായ ഡാറ്റയും അനുസരിച്ച്, 50 കാരനായ നടന്റെ സമ്പാദ്യം 3,100 കോടി രൂപയാണ്

അടുത്തിടെ പുറത്തിറങ്ങിയ ഫൈറ്റർ സിനിമയിൽ നായകനായി അഭിനയിക്കാൻ താരം 50 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ട്

സിനിമകൾ കൂടാതെ, ബ്രാൻഡ് അംബാസഡർ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, സ്വന്തം പ്രൊഡക്ഷൻ ഹൗസ്, ടെലിവിഷൻ ഷോകൾ, സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം എന്നിവയിൽ നിന്നും ഹൃത്വിക് റോഷൻ വലിയൊരു തുക സമ്പാദിക്കുന്നുണ്ട്