ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക സുന്ദരി മത്സരത്തിനൊരുങ്ങുകയാണ് സിനി ഷെട്ടി;
ലോക സുന്ദരി മത്സരത്തിൽ ഇന്ത്യ ഉൾപ്പെടെ 115 രാജ്യങ്ങളിൽനിന്നുള്ള സുന്ദരികൾ പങ്കെടുക്കും
മുന്‍ മിസ് കര്‍ണാടകയും ഭരതനാട്യം നര്‍ത്തകിയുമാണ് സിനി ഷെട്ടി
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകസൗന്ദര്യ മത്സരം ഇന്ത്യയിൽ നടക്കുന്നത്.
മാർച്ച് ഒൻപതിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടക്കുക
സിനി ഷെട്ടി ജനിച്ചതും വളർന്നതും മുംബൈയിലാണ്. പക്ഷേ, അവളുടെ പൂർവ്വികർ തെക്കൻ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ളവരാണ്.
2022ൽ മിസ് വേൾഡ് മത്സരത്തിൽ കർണാടകയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 2022ൽ മിസ് വേൾഡ് കിരീടം ചൂടി.
അക്കൗണ്ടിങ്ങിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദമുണ്ട്. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റാണ്.
മോഡലായ സിനി ഷെട്ടി നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
14-ാം വയസിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി. പഠനത്തിൽ മിടുക്കിയായ സിനി കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്.
പ്രിയങ്ക ചോപ്രയിൽ നിന്ന് തനിക്ക് വലിയ പ്രചോദനം ലഭിച്ചതായി സിനി പറഞ്ഞിട്ടുണ്ട്.