നടി മീര നന്ദനും ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവും വിവാഹിതരായി
ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ
ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജുവാണ് മീരയുടെ വരൻ
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയതെന്നും മീര മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു
ലാൽ ജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ സിനിമാലോകത്തേക്ക് എത്തുന്നത്
ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്
'മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു
'കറന്‍സി,' 'വാല്മീകി', 'പുതിയ മുഖം,' 'കേരളാ കഫേ,' 'പത്താം നിലയിലെ തീവണ്ടി' എന്നിവയാണ് പ്രധാന ചിത്രങ്ങൾ