ബാക്കി വന്ന ചോറ് മതി, പൊരിച്ച പത്തിരി വീട്ടിൽ തയ്യാറാക്കൂ

അടുക്കളയിൽ സുലഭമായ വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് മലബാറിൻ്റെ സ്വന്തം നെയ്പത്തിരി ഒരു തവണ വീട്ടിൽ തയ്യാറാക്കി കഴിച്ചു നോക്കൂ

മൂന്ന് കപ്പ് വേവിച്ച ചോറിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം

ഒരു കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അര ടീസ്പൂൺ ചെറിയ ജീരകവും, പെരും ജീരകവും, പത്ത് ചുവന്നുള്ളി ചെറിയ കഷ്ണങ്ങളാക്കിയതും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം

ഇത് ചോറ് അരച്ചതിലേയ്ക്കു ചേർക്കാം. ഒപ്പം അഞ്ച് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം

എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച പരത്തിയതു ചേർത്ത് വറുക്കാം

ഇരുവശവും നന്നായി വറുത്തെടുത്തു മാറ്റാം. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ തീ കുറച്ചു വയ്ക്കാം. ഈ നെയ്പത്തിരി ചൂടോടെ കഴിക്കാം

Photo Source: Freepik