മുടി വളരാൻ ബോട്ടിൽ എണ്ണ വേണ്ട, വീട്ടിൽ ഇങ്ങനെ കാച്ചിയെടുക്കൂ
വീട്ടിൽ തയ്യാറാക്കാവുന്ന പ്രകൃതിദത്തമായ എണ്ണ പരിചയപ്പെടാം
ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക
ഉള്ളി തൊലി കളഞ്ഞ് കഴുകി വെള്ളം കളഞ്ഞ് ചതച്ചെടുക്കുക
ഇതിനൊപ്പം കറിവേപ്പിലയും കൂടി ഇട്ട് നന്നായി ചതച്ചെടുക്കുക
ഇത് വെളിച്ചെണ്ണയിലേയ്ക്ക് ഇടുക. കറ്റാര്‍വാഴത്തണ്ടും ചെറിയ കഷ്ണങ്ങളാക്കി ഇതിലേയ്ക്ക് ഇടുക
അതിനുശേഷം തീ കുറച്ച് വച്ച് തിളപ്പിച്ചെടുക്കണം
തിളച്ച് കഴിയുമ്പോൾ മാറ്റിവച്ച് പിറ്റേ ദിവസം ഉപയോഗിക്കാം
Photo Source: Freepik