എൽപിജി മസ്റ്ററിങ്ങിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എൽപിജി കണക്ഷനുമായി ആധാർ വിവരങ്ങൾ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് എൽപിജി മസ്റ്ററിങ്
ഉപഭോക്താവിന് തങ്ങളുടെ ഗ്യാസ് എജൻസികളിൽ നേരിട്ടെത്തി മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാം
അതിനുസാധിക്കാത്തവർക്ക് ഇന്ധനകമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിങ് നടത്താം
ഇതിന് പാചകവാതക കമ്പനിയുടെ മൊബൈൽ ആപ്പ്, ആധാർ ഫേസ് റെക്കഗേനേഷൻ ആപ്പ് എന്നിവ സൗൺലോഡ് ചെയ്യണം
മസ്റ്ററിങ് നടപടികൾ ശരിയായ രീതിയിൽ പൂർത്തിയായാൽ ഉപഭോക്താവ് പാചകവാതക കമ്പനിയുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും
ആധാർ കാർഡ്, പാൻ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവ ഉപഭോക്താവ് മസ്റ്ററിങ്ങിനായി കൈയ്യിൽ കരുതേണ്ടതാണ്
നിലവിൽ എൽപിജി മസ്റ്ററിങ് നടപടി പൂർത്തിയാക്കുന്നതിന് അവസാന തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല