ബീറ്റ്റൂട്ട് ഇരിപ്പുണ്ടോ? ലിപ്സ്റ്റിക്കും ബാമും വീട്ടിൽ തയ്യാറാക്കാം
കെമിക്കലുകൾ അടങ്ങിയ ലിപ്സ്റ്റിക്കും ബാമും സ്ഥിരമായി ചുണ്ടിൽ പുരട്ടുന്നത് പിഗ്മെന്റേഷൻ വർധിപ്പിച്ചേക്കും
പോക്കറ്റ് കാലിയാക്കുന്ന അത്തരം ഉത്പന്നങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കാം
അതിനു വേണ്ട പ്രധാനപ്പെട്ട ചേരുവയാണ് ബീറ്റ്റൂട്ട്. ലിപ്സ്റ്റിക് എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് പരിചയപ്പെടാം
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് ബീറ്റ്റൂട്ട് പൊടിയോ അല്ലെങ്കിൽ ജ്യൂസോ ചേർക്കാം
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ വിറ്റാമിൻ ഇ എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് ഒരു ചെറിയ പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം
ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച വരെ ഈ ലിപ്സ്റ്റെയ്ൻ കേടുകൂടാതിരിക്കും
Photo Source: Freepik