അൽപം പാൽപ്പാടയിലേക്ക്, നാരങ്ങാ നീരും ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കുക
രാത്രി ഉറങ്ങുന്നതിനു മുമ്പായി ഇത് ചുണ്ടിൽ പുരട്ടാം. ചുണ്ടിന്റെ നിറം വർധിപ്പിക്കുന്നതിന് സഹായിക്കും
ഒരു ടീസ്പൂൺ ബദാം എണ്ണയിലേക്ക് അര ടീസ്പൂൺ ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കുക
ശേഷം ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളിൽ പുരട്ടുക
ദിവസവും രാവിലെയും, രാത്രി ഉറങ്ങുന്നതിന് മുമ്പും വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം നൽകുകയും വരൾച്ച തടയാനും സഹായിക്കും
ഒരു സ്പൂൺ പഞ്ചസാരയിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവ് എണ്ണയും അരസ്പൂൺ തേനും ചേർത്തിളക്കി ചുണ്ടിൽ പുരട്ടാം
ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. ഇത് ചുണ്ടിലെ മൃതചർമ്മം നീക്കം ചെയ്യുന്നതിന് സഹായിക്കും