ചുണ്ടിന്റെ നിറം മാറും, സൗന്ദര്യം കൂടും; ഈ എണ്ണ രാത്രിയിൽ ചുണ്ടിൽ പുരട്ടാം
തണുപ്പു കാലത്താണ് ചുണ്ടുകളുടെ പരിചരണത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത്
വരണ്ടതും, വിണ്ടുകീറുന്നതുമായ ചുണ്ടുകൾക്ക് വെളിച്ചെണ്ണ ഒരു പ്രകൃതിദത്തമായ പരിഹാരമാണ്
ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഒരൽപം വെളിച്ചെണ്ണ വിരലുകൾ ഉപയോഗിച്ച് ചുണ്ടിൽ പുരട്ടാം. ഇതിലൂടെ ചുണ്ട് വരണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കാം
വെളിച്ചെണ്ണയിലേയ്ക്ക് ബീ വാക്സും, എസെൻഷ്യൽ ഓയിലും ചേർത്തിളക്കി യോജിപ്പിച്ച് ഒരു ബാം തയ്യാറാക്കാം. സ്ഥിരമായി ചുണ്ടുകളിൽ പുരട്ടാൻ ഉപയോഗിക്കാം
വെളിച്ചെണ്ണയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചുണ്ടിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം
വെളിച്ചെണ്ണയിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം
ചുണ്ടിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. ചുണ്ടിലെ വിണ്ടുകീറൽ കുറയ്ക്കുന്നതിനും കൂളിങ് എഫക്റ്റ് നൽകുന്നതിനും ഗുണപ്രദമാണ്
Photo Source: Freepik